തിരുവനന്തപുരം: റിട്ടയർമെന്റിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഗതാഗത വകുപ്പ് ജീവനക്കാരന് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം റീജയണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി എം ഷാജിക്കാണ് ഈ പ്രത്യേക നിയമനം. ട്രാൻസ്പോർട്ട് കമ്മീഷണറുടെ കത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറായാണ് സ്ഥാനക്കയറ്റം നൽകിയത്. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് നിയമന ഉത്തരവിറക്കിയത്.
മോട്ടോർ വാഹന വകുപ്പിൽ രണ്ട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാരുടെ ഒഴിവാണുള്ളത്. വകുപ്പ് തല പ്രമോഷൻ കമ്മിറ്റി ചേരാത്തതിനെ തുടർന്നാണ് ഇത്രയും നാൾ ഈ തസ്തിക ഒഴിച്ചിട്ടിരുന്നത്. സീനിയോറിറ്റി ലിസ്റ്റ് പരിഗണിച്ചാണ് നിയമനം എന്നാണ് വകുപ്പിന്റെ വിശദീകരണം.
ലിസ്റ്റ് പ്രകാരം സീനിയറായ പാലക്കാട് മേഖല ട്രാൻസ്പോർട്ട് ഓഫീസർ വിനീഷിനെ വടക്കൻ മേഖല ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറായി കോഴിക്കോടും നിയമിച്ചു. എന്നാൽ ഷാജിയുടെ നിയമനത്തിലെ വിവാദം ഒഴിവാക്കുന്നതിനായാണ് ഈ രണ്ട് സ്ഥലം നടത്തിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ