കേരളം

നരേന്ദ്ര മോദി, അനിഴം നക്ഷത്രം; പ്രധാനമന്ത്രിയുടെ പേരില്‍ പൂജകള്‍ നടത്തി ബിജെപി പ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന നരേന്ദ്രമോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനും മികച്ച പ്രവര്‍ത്തനത്തിനുമായി ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്തി ബിജെപി പ്രവര്‍ത്തകര്‍. വിവിധ ക്ഷേത്രങ്ങളിലാണ് പ്രധാനമന്ത്രിയുടെ പേരും നാളും പറഞ്ഞ് പൂജകള്‍ നടത്തുന്നത്. നരേന്ദ്ര മോദി അനിഴം നക്ഷത്രം എന്ന പേരില്‍ ബിജെപി പ്രവര്‍ത്തകരാണ് വിവിധ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചീട്ടാക്കിയിരിക്കുന്നത്. 

വ്യാഴാഴ്ച രായമംഗലം കൂട്ടുമഠം സുബ്രഹിമണ്യസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍ നടന്നു. ഗണപതിഹോമം, പാലഭിഷേകം, നെയ് വിളക്ക് എന്നിവയാണ് മോദിയുടെ പേരില്‍ നടത്തിയത്. മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടിയും വിഘ്‌നങ്ങള്‍ നീക്കം ചെയ്യുന്നതിനും കര്‍മപഥങ്ങളില്‍ കരുത്തനായി ഇരിക്കുന്നതിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെയാണ് വഴിപാട് നടത്തുന്നതെന്നാണ് മണ്ഡലം ജനറല്‍ സെക്രട്ടറി പ്രകാശ് കെ. റാം പറഞ്ഞത്. 

ഇത് കൂടാതെ കളമ്പൂക്കാവ് ദേവിക്ഷേത്രത്തില്‍ 30 ന് വിശേഷാല്‍ ചുറ്റുവിളക്കോടെ ദീപാരാധന നടത്തും. 2000 രൂപ അടച്ച് കളമ്പൂരിലെ ബിജെപി പ്രവര്‍ത്തകരാണ് വഴിപാട് നടത്തുന്നത്. നിറമാല, ചുറ്റുവിളക്ക്, പഞ്ചവാദ്യം എന്നിവയോടെ ഇന്ന് വൈകുന്നേരമാണ് ദീപാരാധന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി