കേരളം

കേരളം ഏറ്റെടുത്ത ഫുള്‍ജാര്‍ സോഡ എങ്ങനെ ഉണ്ടാക്കാം...? ( വൈറല്‍ വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുലുക്കി സര്‍ബത്ത് ഇന്ന് യുവാക്കളുടെ ഹരമാണ്. ഈ നിരയിലേക്ക് മറ്റൊന്നും കൂടി എത്തിയിരിക്കുകയാണ്. ഫുള്‍ജാര്‍ സോഡ. സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഫുള്‍ജാര്‍ സോഡയുടെ വിശേഷങ്ങള്‍. റംസാന്‍ കാലത്ത് കടകളില്‍ ഫുള്‍ജാര്‍ സോഡ കുടിക്കുന്നതിന് വലിയ തിരക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇതിന്റെ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇതോടെ ഫുള്‍ജാര്‍ സോഡ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. വെറും ഉപ്പും മുളകും മാത്രമല്ല ഈ മസാല ലൈം സോഡയില്‍ ചേര്‍ക്കുന്നത്. നാരങ്ങ, ഇഞ്ചി, പഞ്ചസാരപ്പാനി എല്ലാം ചേരേണ്ട പോലെ ചോര്‍ന്നാല്‍ ഫുള്‍ജാര്‍ റെഡി. ചെറിയ ഗ്ലാസില്‍ രണ്ട് കഷണം നാരങ്ങ പിഴിഞ്ഞ ശേഷം, ഇഞ്ചി, കാന്താരി മുളക് എന്നിവ ചതച്ച് ചേര്‍ക്കുക. കുറച്ച് ഉപ്പ് ചേര്‍ത്ത ശേഷം കസ്‌കസ് ചേര്‍ക്കുക. അതിലേക്ക് പഞ്ചസാരപ്പാനി ഒഴിക്കുക. പിന്നീട് ഈ ചെറിയ ഗ്ലാസ് മുക്കാല്‍ ഭാഗത്തോളം സോഡ ഒഴിച്ച ഗ്ലാസിലേക്ക് താഴ്ത്തുക. ഫുല്‍ജാര്‍ സോഡറെഡി. 

ഒരു ചെറിയ ഗ്ലാസും അത് ഇറക്കി വയ്ക്കാനുള്ള വലിയ ഗ്ലാസുമാണ് ഈ സോഡയുടെ ഹൈലൈറ്റ്. ചെറിയ ഗ്ലാസില്‍ തയാറാക്കിയ രുചി മിശ്രിതം വലിയ ഗ്ലാസിലേക്ക് ചേര്‍ക്കുമ്പോള്‍ പതഞ്ഞുപൊങ്ങിവരുന്ന ആ നിമിഷത്തില്‍ തന്നെ ഇത് അകത്താക്കിയാല്‍ രുചി കൂടും. 15 രൂപ മുതല്‍ 30 രൂപ വരെയാണ് കടകളില്‍ ഫുല്‍ജാര്‍ സോഡയ്ക്ക് വില. പുതിനയില രുചി ഇഷ്ടമുള്ളവര്‍ക്ക് അതും അരച്ചു ചേര്‍ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ