കേരളം

ശബരിമലയില്‍ പോകാന്‍ മോഹമുണ്ട്; ആചാരം ലംഘിക്കാനില്ലെന്ന് രമ്യ ഹരിദാസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ആചാരം ലംഘിക്കാന്‍ താത്പര്യമില്ലെന്നും ആലത്തുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. കോഴിക്കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാടിനൊപ്പമാണ് ഞാന്‍. മറ്റ് പലക്ഷേത്രങ്ങളുമുണ്ടല്ലോ. അയ്യപ്പനെ തൊഴാന്‍ അവിടെത്തന്നെ പോകണമെന്നില്ല. ശബരിമലയിലെ ആചാരം സ്ത്രീവിവേചനമായി കാണുന്നില്ലെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളാണ് തനിക്ക് വലിയ പിന്തുണ നല്‍കിയത്. പാര്‍ലമെന്റില്‍ അവരുടെ പ്രതിനിധിയായിരിക്കുമെന്ന് രമ്യ പറഞ്ഞു. ജയം ഉറപ്പിച്ചാട്ടിയിരുന്നില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബ്രിട്ടീഷുകാരുമായി സമരം ചെയ്തത്. എന്നാല്‍ ജയിച്ചു രാജ്യം സ്വതന്ത്രമായി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ഇനിയും കരുത്തുണ്ട്. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും രമ്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ