കേരളം

ഇരകള്‍ക്ക് പകരം പിന്തുണ വേട്ടക്കാര്‍ക്ക്; ആത്മഹത്യയാക്കി തീര്‍ക്കാന്‍ വിചിത്ര വാദങ്ങള്‍; വാളയാര്‍ കേസില്‍ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ രാജേഷിനെതിരെ വെളിപ്പെടുത്തലുമായി കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. ഏഷ്യാനെറ്റിനോട് പ്രതികരിക്കവെയാണ് മുന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍. 

പ്രതിഭാഗം അഭിഭാഷകനെതിരെ മൊഴി കൊടുത്തതിന് പിന്നാലെയാണ് തന്നെ മാറ്റി ലത ജയരാജിനെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിയമിച്ചത്. തന്നെ മാറ്റിയത് എന്തിനാണെന്ന് അറിയില്ലെന്നും ജലജാ മാധവന്‍ വ്യക്തമാക്കി. സാമൂഹികനീതി വകുപ്പിനാണ് രേഖാമൂലം മറുപടി നല്‍കിയത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഇരുന്നത് മൂന്നു മാസം മാത്രമാണെന്നും ജലജ മാധവന്‍ പറഞ്ഞു. 

കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. തെളിവുകള്‍ ആദ്യഘട്ടത്തില്‍ തന്നെ ദുര്‍ബലമായിരുന്നു. ഇരകള്‍ക്കു വേണ്ടി നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പം പോയി. ആത്മഹത്യയെന്ന് വരുത്താന്‍ വിചിത്ര വാദങ്ങള്‍ അന്വേഷണ സംഘം നിരത്തി. മൂത്ത പെണ്‍കുട്ടി പീഡനത്തിനിരയായോ എന്ന് അന്വേഷിക്കാന്‍ വിമുഖത കാട്ടിയെന്നും ജലജാ മാധവന്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഇരകളുടെ രക്ഷിതാക്കള്‍ക്കോ, സര്‍ക്കാരിനോ പോക്‌സോ കോടതി വിധി ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി