കേരളം

സ്കൂൾ വാട്സാപ്പ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു; പിടിഎ സെക്രട്ടറിക്കെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി: സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുൻ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസിൽ പരാതി. സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്കാണ്  തലശ്ശേരി ഗോപാൽപേട്ട സ്വദേശിയായ ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചത്. ഇരുപതിലധികം വീഡിയോകളാണ് ഇത്തരത്തിൽ ​ഗ്രൂപ്പിലേക്കയച്ചത്. 

അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കുട്ടികളുടേതടക്കമുള്ള വിഡീയോകൾ ഇയാൾ അയച്ചതായി ആരോപണമുണ്ട്. സംഭവത്തിൽ ഇടപെട്ട ബിജെപി, ഇയാൾ സിപിഎം പ്രവർത്തകനാണെന്നും രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി.

അതേസമയം പരാതി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുമെന്നുമാണ് തലശ്ശേരി പൊലീസ് പറയുന്നത്. പരാതി നൽകിയെങ്കിലും ഇതിന്റെ തെളിവുകൾ ആരും നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്