കേരളം

'അമ്മ അറിഞ്ഞില്ല, കേശു പിന്നാലെയുണ്ടെന്ന്...'; വെളളക്കെട്ടില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: യുകെജി വിദ്യാര്‍ത്ഥിയായ മൂത്ത മകനെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ വീടിനു പുറത്തേക്കിറങ്ങിയ അമ്മ അറിയാതെ പിന്നാലെ വന്ന ഒന്നര വയസുകാരന്‍ സമീപത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. കായംകുളത്തിന് പടിഞ്ഞാറ് കീരിക്കാട് ജെട്ടി ചാച്ചിപനയില്‍ ഷൈന്‍ ആര്‍ പിള്ള-  ശ്രുതി ദമ്പതികളുടെ മകന്‍ ധ്യാന്‍ (കേശു) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം.

മൂത്തകുട്ടി ധ്രുവതിനെ കൂട്ടി റോഡിലേക്കു പോയതായിരുന്നു ശ്രുതി. ഈ സമയം വീടിന് പുറത്തിറങ്ങിയ ധ്യാന്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. മകനെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട് തിരികെ വരുമ്പോഴാണ് കേശു വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് ശ്രുതി കണ്ടത്. അമ്മയും സമീപ വാസികളും ചേര്‍ന്ന് കരയ്‌ക്കെടുത്ത് ഉടനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍