കേരളം

വാട്സ്ആപ്പ് വഴി ന​ഗ്നചിത്രങ്ങൾ യുവതിക്ക് അയച്ചുകൊടുത്തു‌; പൊലീസുകാരൻ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ:  യുവതിക്കു സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത പൊലീസുകാരൻ കുടുങ്ങി. കേസ്‌ കൊടുക്കാതിരിക്കാന്‍ 20 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടെന്നാണു പൊലീസുകാരന്റെ നിലപാട്‌.

കെഎപി നാലാം ബറ്റാലിയനിലെ കെ ബി സിബിക്കെതിരേയാണ്‌ ഐടി ആക്‌ട്‌ പ്രകാരം കേസെടുത്തത്‌. തിരുവനന്തപുരം സ്വദേശിയായ യുവതിയാണു പരാതിക്കാരി.ഫെയ്‌സ്‌ബുക്ക്‌ വഴിയാണു  ഭര്‍തൃമതിയായ ഇവരെ പൊലീസുകാരൻ പരിചയപ്പെട്ടത്‌. പിന്നീട്‌ വാട്ട്‌സ്‌ആപ്പ്‌ മെസഞ്ചര്‍ വഴി സ്വന്തം നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നത്രേ.

നേരത്തെ ഈ പ്രശ്‌നം സംസ്‌ഥാന പോലീസ്‌ മേധാവി ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ പരാതിയായി എത്തിയിരുന്നു. അന്ന്‌ ഒത്തുതീര്‍പ്പിലെത്തിയ വിഷയത്തില്‍ യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നുവത്രേ. യുവതി 20ലക്ഷം രൂപ ആവശ്യപ്പെടുന്നതായുള്ള ഓഡിയോ സന്ദേശം പൊലീസുകാരൻ  കൈമാറിയിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍