കേരളം

വിവാഹസദ്യയില്‍ മണ്ണെണ്ണയൊഴിച്ച് കൊടും ക്രൂരത; കല്യാണ മണ്ഡപത്തില്‍ കരിഓയില്‍; സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നിര്‍ധന യുവതിയുടെ കല്യാണത്തിന് സദ്യയുണ്ടാക്കാന്‍ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ച് സാമഹ്യവിരുദ്ധരുടെ കൊടുംക്രൂരത. 

പേരാവൂര്‍ മേല്‍ മുരിങ്ങോടി ആനക്കുഴിയിലെ നാല് സെന്റ് കോളനിയിലെ കിഴക്കേടത്ത് സീമയുടെ മകളുടെ ഇന്നുനടക്കേണ്ട കല്യാണത്തിന് വിരുന്നൊരുക്കാന്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളാണ് വെള്ളിയാഴ്ച രാത്രി നശിപ്പിച്ചത്.  ആനക്കുഴി സാംസ്‌കാരിക കേന്ദ്രത്തിലൊരുക്കിയ കല്യാണ മണ്ഡപത്തിലും അലങ്കാരങ്ങളിലും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. 

പാചകത്തിനുള്ള സാധനങ്ങള്‍ സൂക്ഷിച്ച ചാക്കുകള്‍ തുളച്ച ശേഷമാണ് മണ്ണെണ്ണ ഒഴിച്ചത്. മണ്ഡപത്തിലേക്ക് വെള്ളം എടുത്തിരുന്ന സമീപത്തെ മനിരപ്പേല്‍ തങ്കച്ചന്റെ കിണറ്റിലും മണ്ണെണ്ണയൊഴിച്ചു കല്യാണ ഒരുക്കങ്ങള്‍ക്കായി നാട്ടുകാര്‍ വെള്ളിയാഴ്ച രാത്രി ഇവര്‍ ഒത്തുകൂടിയിരുന്നു. അവര്‍ പിരിഞ്ഞ ശേഷമാണ് അക്രമം. നാട്ടുകാര്‍ ചേര്‍ന്ന് ഒരുക്കങ്ങള്‍ വീണ്ടും പൂര്‍ത്തിയാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന