കേരളം

'പ്രീഡിഗ്രി അത്ര മോശം ഡിഗ്രി' അല്ലെന്ന് കെ എം ഷാജി ; ഖേദം പ്രകടിപ്പിച്ച് മന്ത്രി ജലീല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കെ എം ഷാജി കോളേജിന്റെ പടികയറിയിട്ടില്ലെന്ന നിയമസഭയിലെ വിവാദ പരാമര്‍ശത്തില്‍ മന്ത്രി കെ ടി ജലീല്‍ ഖേദം പ്രകടിപ്പിച്ചു. എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഷാജിക്കെതിരെ ഈ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ഷാജി സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.

തന്റേത് കവലപ്രസംഗമാണെന്ന മന്ത്രിയുടെ പരാമര്‍ശം അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഷാജി പറഞ്ഞു. താനും മന്ത്രിയും ഒരേ കോളേജിലാണ് പ്രീഡിഗ്രി പഠിച്ചത്. മന്ത്രി സ്വന്തം സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് പ്രിഡീഗ്രി പടിച്ചത് കോളേജിലാണോ എന്ന് ഉറപ്പാക്കണം. ശ്രീനിവാസന്‍ സിനിമയില്‍ പറഞ്ഞതുപോലെ പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല. മന്ത്രിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്നും മാറ്റരുത്. തന്റെ വിശദീകരണം കൂടി ഉള്‍പ്പെടുത്തണമെന്നും ഷാജി ആവശ്യപ്പെട്ടു.

പരാതി പരിഗണിച്ച സ്പീക്കര്‍, മന്ത്രിയുടെ പരാമര്‍ശം അനാവശ്യമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. കോളേജില്‍ പഠിച്ചിട്ടില്ല എന്നത് കുറവായി നിയമസഭയില്‍ അവതരിപ്പിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഷാജിക്ക് പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍, പരാമര്‍ശത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രി ജലീല്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു