കേരളം

വാളയാർ കേസ്; ഇന്ന് യുഡിഎഫ് ഹർത്താൽ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാർ കേസ് അട്ടിമറിയിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ ഇന്ന് യുഡിഎഫ് 12 മണിക്കൂർ ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.

അതേസമയം ഹർത്താൽ ദിനാചരണം മാത്രമാണ് നടത്തുന്നതെന്നും നിർബന്ധമായി കടകൾ അടപ്പിക്കില്ലെന്നും കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ ആഘോഷത്തെ തുടർന്ന് കരിമ്പുഴ-ഒന്ന് വില്ലേജിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായും അറിയിച്ചു.

കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഏകദിന ഉപവാസം നടത്തിയിരുന്നു. അന്വേഷണം പ്രഖ്യാപിക്കും വരെ സമരമെന്നാണ് കോൺഗ്രസ് നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ