കേരളം

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; 25കാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂവച്ചൽ വീരണകാവ് വില്ലേജിൽ കുന്നാരി കരിക്കകത്ത് വിഷ്ണു ടി രാജാണ് (25) പിടിയിലായത്.

തിരുവല്ല ചുമത്ര സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ 22ന് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ പീഡനത്തിനിരയായത്. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വിഷ്ണു പണം തട്ടാൻ ശ്രമിച്ചതോടെ യുവതി പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശ പ്രകാരം പെൺകുട്ടി യുവാവിനെ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്