കേരളം

'ഇത് താന്‍ടാ പിണറായി പൊലീസ്'; മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ചു; തെറിവിളിയുമായി വനിതാ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ജയ്ഹിന്ദ് ചാനല്‍ ക്യാമറമാന് നേരെ പൊലീസുകാരിയുടെ കയ്യേറ്റം. നിയമസഭയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. വാഹനം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരി ഒരു പ്രകോപനവുമില്ലാതെ വിപിന്റ മുഖത്ത് അടിക്കുകയും ക്യാമറ പിടിച്ചുവാങ്ങി നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഒപ്പമുള്ളവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും പൊലീസുകാരി പിന്‍മാറാന്‍ തയാറായില്ല. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പുറമെ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. പറഞ്ഞാല്‍ അറയ്ക്കുന്ന തെറിവിളിയാണ് പൊലീസുകാരി മാധ്യമപ്രവര്‍ത്തകനെ വിളിക്കുന്നത്. എന്നാല്‍വളരെ സംയമനത്തോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ പെരുമാറിയത്. സംഭവത്തില്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു