കേരളം

മകളോട് അപമര്യാദകാട്ടിയ ബസ് ഡ്രൈവറെ ചെരിപ്പുകൊണ്ട് കരണത്തടിച്ച് അമ്മ 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി:  മകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ വീട്ടമ്മ ചെരിപ്പു കൊണ്ടു കരണത്തടിച്ചു. കോതമംഗലം–രാജാക്കാട് റൂട്ടിൽ ഓടുന്ന ഒരു ബസിലെ ജീവനക്കാരനെയാണ് അടിമാലി ബസ് സ്റ്റാൻഡിൽ എത്തിയ അമ്മ ആക്രമിച്ചത്. തുടർന്നു ജീവനക്കാരും വീട്ടമ്മയും തമ്മിലുണ്ടായ സംഘർഷം പൊലീസ് എത്തിയാണു നിയന്ത്രിച്ചത്.

ഹൈറേഞ്ചിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിയായ മകളോടു ബസ് ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതായി വീട്ടമ്മ പൊലീസിനോടു പറഞ്ഞു. ജീവനക്കാരോട് ഇക്കാര്യ‌ത്തെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

അതേസമയം വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ഇരുപക്ഷവും കേസ് വേണ്ടെന്ന നിലപാടിലെത്തിയതിനാൽ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പറഞ്ഞയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി