കേരളം

ആനകൾക്കും ആധാർ! പദ്ധതി ആദ്യമായി നടപ്പിലാക്കി സംസ്ഥാനം; ശ്രദ്ധേയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആധാർ കാർഡ് നമുക്ക് വേണ്ടി മാത്രമുള്ളതാണെന്ന ധാരണയുണ്ടോ. എന്നാൽ അത് വേണ്ട. ആളുകൾക്കൊപ്പം ആനകൾക്കും ആധാർ കാർഡ് നിലവിൽ വന്നു. ഈ പദ്ധതി ആദ്യമായി നടപ്പിലായതും കേരളത്തിൽ തന്നെ. 

കേരളത്തില്‍  512 നാട്ടാനകൾക്ക് ആധാര്‍ കാര്‍ഡുകളുണ്ട്. സംസ്ഥാന വനം വകുപ്പുമായി ചേര്‍ന്ന് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി വികസിപ്പിച്ചെടുത്ത പദ്ധതി കേരളത്തിലെ ആനകള്‍ക്ക് വളരെ ഉപകാരപ്രദമാവുകയാണ്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ശാസ്ത്രമേളയില്‍ ഒരുക്കിയ കേരള സര്‍ക്കാരിന്‍റെ പുതിയ പദ്ധതി മാതൃക സന്ദര്‍ശകര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

ആനകള്‍ക്കുള്ള ഇൻഷുറൻസ് തട്ടിപ്പ് തടയുന്നതിന് ആധാര്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജിയിലെ ഉദ്യോഗസ്ഥന്‍ പി മനോജ് വ്യക്തമാക്കി. മാത്രമല്ല  ആധാര്‍ കാര്‍ഡില്‍ കണക്ട് ചെയ്ത ചിപ്പിലൂടെ ആനകളിലെ ജനിതക തകരാറുകൾ കണ്ടെത്താൻ സാധിക്കുമെന്നും മനോജ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി