കേരളം

ഇനി ബസ് തൊഴിലാളികള്‍ക്ക് 5000രൂപ പെന്‍ഷന്‍: ഓട്ടോറിക്ഷക്കാര്‍ക്ക് 2000; ഒരുലക്ഷത്തിന്റെ ചികിത്സാ സഹായം, ആനുകൂല്യം ലഭിക്കുക ഒമ്പത് ലക്ഷം പേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബസ് തൊഴിലാളികളുടെ കുറഞ്ഞ പെന്‍ഷന്‍ 1200 രൂപയില്‍ നിന്ന് 5000 ആയും ഓട്ടോ തൊഴിലാളികളുടേത് 1200ല്‍ നിന്ന് 2000 ആയും വര്‍ധിപ്പിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്തിട്ടുള്ള 9,80,000 പേര്‍ക്ക് പ്രയോജനം കിട്ടും.  തൊഴില്‍ വകുപ്പിന്റേതാണ് ഉത്തരവ്. പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെട്ടാല്‍ ഭാര്യ/ ഭര്‍ത്താവിന് 10 വര്‍ഷത്തേക്ക് പെന്‍ഷന്‍ തുകയുടെ 50 ശതമാനം നല്‍കാനും തീരുമാനമായി.

തൊഴിലാളികളുടെ മക്കള്‍ക്ക് എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ സ്‌കോളര്‍പ്പ് ഏര്‍പ്പെടുത്തി. 500 രൂപ മുതല്‍ 7500 രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് തുക.

മരണാനന്തര സഹായവും ചികിത്സാ സഹായവും അമ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. വിവാഹ ധനസഹായം ഇരുപതിനായിരത്തില്‍ നിന്ന് നാല്പതിനായിരമാക്കി.

ഓട്ടോറിക്ഷ, ടാക്‌സി, സര്‍വീസ് ബസുകളും കോണ്‍ട്രാക്ട് കാര്യേജും, ചരക്ക് വാഹനങ്ങള്‍ തുടങ്ങിയവയിലെ തൊഴിലാളികള്‍ക്കാണ് ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. 14 ലക്ഷം വാഹനങ്ങളാണ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വര്‍ഷം 120-130 കോടി രൂപയാണ് ബോര്‍ഡിന്റെ വരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി