കേരളം

ബെഹ്‌റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍; അവധിയില്‍ പോവുന്നത് ശബരിമല വിധി വരാനിരിക്കെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് ബെഹ്‌റ അവധിയെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്. 

ദുബായില്‍ ഔദ്യോഗിക പരിപാടിക്കായാണ് ബെഹ്‌റ പോവുന്നത്. ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ് കുമാര്‍ ചൊവ്വാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെ അവധിയിലാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ടി കെ വിനോദ് കുമാര്‍ അവധിയില്‍ പോവുന്നത്. 

ഇന്റലിജന്‍സ് എഡിജിപിയുടെ പകരം ചുമതലയും ശേഖ് ദര്‍വേസ് സാഹിബിനാണ്. അടുത്ത ഞായറാഴ്ച വരെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം. ഔദ്യോഗിക പരിപാടികള്‍ക്കായി ഫ്രാന്‍സിലേക്കാണ് മനോജ് എബ്രഹാം പോവുന്നത്. എങ്കിലും അവധി അപേക്ഷയില്‍ കാഷ്വല്‍ ലീവ് എന്നാണ് കാണിച്ചിരിക്കുന്നത്. 

ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ ഈ ആഴ്ച വിധി വരാനിരിക്കെയാണ് സംസ്ഥാന പൊലീസിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അവധിയില്‍ പ്രവേശിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്