കേരളം

സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ:സിപിഎം വയനാട് ജില്ലാ കമ്മിറ്റിയംഗവും  മുന്‍ ജില്ലാ സെക്രട്ടറിയുമായ എം വേലായുധന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ട് വൈത്തിരിയിലെ ഗുഡ് ഷെപ്പേര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യം.  2016 ആഗസ്തില്‍ ജില്ലാ സെക്രട്ടറിയായ വേലായുധന്‍ കഴിഞ്ഞ സമ്മേളനകാലംവരെ തുടര്‍ന്നു. രോഗബാധിതനായതിനെ തുടര്‍ന്ന് സെക്രട്ടറിയുടെ ചുമതല ഒഴിയുകയായിരുന്നു. വയനാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ്.

ദീര്‍ഘകാലം കര്‍ഷകസംഘത്തിന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദിവാസികളെയും സംഘടിപ്പിച്ചാണ് പൊതുരംഗത്തേക്ക് വന്നത്. 1967ല്‍ പാര്‍ടി അംഗമായി. സിപിഎം  കോട്ടത്തറ ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, കല്‍പ്പറ്റ ഏരിയാ സെക്രട്ടറി  തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.  1995 മുതല്‍ ജില്ലാ കമ്മിറ്റിയംഗമായി. പിന്നീട് സെക്രട്ടറിയറ്റ് അംഗമായി.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ കല്‍പ്പറ്റ എകെജി ഭവനില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം വ്യാഴാഴ്ച പകല്‍ 12ന് കോട്ടത്തറയിലെ നായനാര്‍ സ്മാരക ഹാളിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിനുശേഷം മൂന്നോടെ  വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: യശോദ. മക്കള്‍: ആശ, അജിത്പാല്‍.  മരുമക്കള്‍: ബിനു, ശ്രീജ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്