കേരളം

മഴയില്‍ തെന്നിവീണു, മീറ്ററുകളോളം നിരങ്ങിനീങ്ങി ബൈക്കും യാത്രക്കാരനും; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തൊക്കെ എന്ത്....ഈ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ നല്‍കിയിരിക്കുന്ന വിശേഷണമാണിത്. എന്നാല്‍ അദ്ഭുതരക്ഷ എന്ന പറയുന്നതാണ് ശരി. മഴ പെയ്ത് നനഞ്ഞ് കിടന്ന റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവാവാണ് വിഡിയോയിലെ താരം. വേഗത്തിലെത്തിയ ബൈക്ക് റോഡില്‍ തെന്നി വീണ ശേഷം നിരങ്ങിനീങ്ങുന്നതാണ് വിഡിയോയില്‍. ബൈക്കും യുവാവും ഏതാനും മീറ്റര്‍ ദൂരം ഇതുപോലെ തെന്നിനീങ്ങി. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഇതേ സമയം മുന്നില്‍ ഒരു വാഹനവും ഉണ്ടായിരുന്നു. തെന്നിനീങ്ങി കുറച്ച് ദൂരം പോയശേഷം യുവാവ് എഴുന്നേറ്റ് അതേ ബൈക്ക് ഓടിച്ചുപോകുന്നതും വിഡിയോയില്‍ കാണാം. ഈ സമയം യുവാവ് ഹെല്‍മറ്റും ധരിച്ചിരുന്നില്ല. എതിരെ മറ്റ് വാഹനങ്ങള്‍ വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി