കേരളം

ഹര്‍ത്താലിനിടെ സ്വകാര്യസ്വത്തില്‍ കൈവെച്ചാല്‍ ഇനി കളിമാറും; പത്ത് വര്‍ഷം വരെ തടവ്, ജാമ്യമില്ലാ കുറ്റം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹര്‍ത്താലിന്റെയും പ്രകടനത്തിന്റെയും മറവില്‍ സ്വകാര്യസ്വത്ത് അടിച്ചു തകര്‍ക്കാം എന്ന് വിചാരിക്കേണ്ട. സ്വകാര്യസ്വത്തിന് നാശം വരുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ഇതിനായി കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്‍ നിയമസഭ പാസാക്കി. ഇതുപ്രകാരം കുറഞ്ഞത്  അഞ്ചുവര്‍ഷംവരെ തടവും പിഴയുമാണ് അക്രമകാരികളെ കാത്തിരിക്കുന്നത്. 

തീകൊണ്ടോ സ്‌ഫോടകവസ്തുകൊണ്ടോ നാശനഷ്ടമുണ്ടാക്കിയാല്‍ പത്തുവര്‍ഷം വരെയാകാവുന്നതും അഞ്ചുവര്‍ഷത്തില്‍ കുറയാത്തതുമായ ശിക്ഷ ലഭിക്കാം. വര്‍ഗീയ ലഹള, ബന്ദ്, പ്രകടനം, മാര്‍ച്ച്, ഘോഷയാത്ര, റോഡ് ഗതാഗതം തടയല്‍ തുടങ്ങിയ ഏതുവിധത്തിലുമുള്ള സംഘംചേരലിലൂടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.

ചെറിയ നാശനഷ്ടങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും നാശനഷ്ടമല്ല അതിനുപിന്നിലെ കുറ്റകൃത്യമാണു കാണേണ്ടതെന്നും ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുന്നതാണ് ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം