കേരളം

'പുസ്തകം വേണമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല'; പ്രശാന്തിന്റെ സ്വീകരണത്തിൽ പുസ്തകപ്രവാഹം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കെ മുരളീധരന്റെ തട്ടകമായ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ 'മേയര്‍ ബ്രോ' വി കെ പ്രശാന്തിന് അനുമോദന പ്രവാഹം. വിജയിച്ചശേഷം മണ്ഡലത്തിലെ സ്വീകരണപരിപാടികളില്‍ ആബാലവൃദ്ധം ജനങ്ങളാണ് പ്രശാന്തിനെ അനുമോദിക്കാനെത്തുന്നത്. മാലകളും റോസാപ്പൂക്കളുമായി നിരവധി പേരാണ് പുതിയ എംഎല്‍എയെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്.

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വീകരണപരിപാടികളില്‍ മാലകളും പൂക്കളും ഷാളുകളും നല്‍കുന്നതിന് പകരം പുസ്തകങ്ങള്‍ നല്‍കാന്‍ പ്രശാന്ത് ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ മണ്ഡലത്തിലെ ഒരു സ്‌കൂളിലെ ലൈബ്രറിക്ക് സമ്മാനമായി നല്‍കുമെന്നും പ്രശാന്ത് വെളിപ്പെടുത്തി.

പ്രശാന്തിന്റെ പുതിയ ആഹ്വാനത്തെയും നാട്ടുകാര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്വീകരണപരിപാടികളിലെല്ലാം സ്ത്രീകളും കുട്ടികളും പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാം പുസ്തകങ്ങളുമായാണ് പുതിയ എംഎല്‍എയെ കാത്തുനിന്നത്. പു്‌സ്തകങ്ങള്‍ ഏറ്റുവാങ്ങിയ വി കെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. പുസ്തകം വേണമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍