കേരളം

രാത്രിയില്‍ ഹെഡ് ലൈറ്റില്‍ പത്തി വിടര്‍ത്തി പാമ്പ്; ബൈക്ക് യാത്രക്കാരന്‍ നിയന്ത്രണംവിട്ട് റോഡില്‍ തെറിച്ചുവീണു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാത്രിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളില്‍ പത്തി വിടര്‍ത്തി  പാമ്പ്. പരിഭ്രാന്തനായ ബൈക്ക് യാത്രക്കാരന്‍ നിയന്ത്രണംവിട്ടു റോഡില്‍ തെറിച്ചു വീണു. ആലുവയിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം.

ആലുവ മാറമ്പളളി എംഇഎസ് കോളജിനു സമീപം താമസിക്കുന്ന മട്ടയില്‍ സക്കറിയയാണ് ഹെഡ് ലൈറ്റിന് മുകളില്‍ പാമ്പിനെ കണ്ട് പരിഭ്രാന്തനായി നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചുവീണത്. കഴിഞ്ഞദിവസം രാത്രി വീട്ടില്‍ നിന്ന് ബൈക്കുമെടുത്ത് പുറത്തേയ്ക്ക് പോകുമ്പോഴാണ് സംഭവം.

കുട്ടമശേരിക്ക് സമീപമെത്തിയപ്പോഴാണ് പൊടുന്നനെ ഹെഡ്‌ലൈറ്റിനു മുകളിലേക്ക് പാമ്പ് തലപൊക്കി വന്നത്. ഞെട്ടിത്തരിച്ച സക്കറിയ ബൈക്കിന്റെ പിടിവിട്ട് റോഡിലേക്ക് വീണു. എല്ലാം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ കിട്ടിയവടിയെടുത്ത് പാമ്പിനെ തല്ലിക്കൊന്നു.

വളവളപ്പന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ്.റോഡില്‍ തെറിച്ചു  വീണെങ്കിലും സക്കറിയ്ക്ക്  കാര്യമായ പരുക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം