കേരളം

വാഹന പുകപരിശോധന ഫീസ് വര്‍ധിപ്പിച്ചു ; സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പിഴ 2000 രൂപ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വാഹന പുകപരിശോധന നിരക്ക് വര്‍ധിപ്പിച്ചു. നിരക്ക് കൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറങ്ങും. പുതിയ നിരക്കുകള്‍ ഇപ്രകാരമാണ്.

ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് ഇനി മുതല്‍ 90 രൂപയാകും. നിലവില്‍ ഇത് 60 രൂപയായിരുന്നു. ഇരുചക്രവാഹനങ്ങള്‍, പെട്രോള്‍ ഓട്ടോ എന്നിവയുടെ പുകപരിശോധന ഫീസ് 80 രൂപയായി വര്‍ധിക്കും. നിലവില്‍ ഇവയുടെ നിരക്ക് 60 രൂപയായിരുന്നു.

പെട്രോള്‍ കാറുകളുടെ പുകപരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 100 രൂപയായും, ഡീസല്‍ കാറിന്റെ പരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 110 രൂപയായും കൂട്ടി. ബസ്സിന്റെയും ലോറിയുടെയും പുക പരിശോധന ഫീസ് 100 രൂപയില്‍ നിന്നും 150 രൂപയായും കൂടും.

പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ 2000 രൂപയാണ് പിഴ. രേഖകള്‍ കൈവശമില്ലാത്തത് ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ ഓടുക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും