കേരളം

വിലക്കിയിട്ടും വനിതാപ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ അയച്ച് സിപിഎം നേതാവ് ; പാര്‍ട്ടി നടപടി, സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് :  വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍. സിപിഎം ഏരിയാ കമ്മിറ്റി അംഗവും, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമായ സി സുരേഷ് ബാബുവിനെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡ് ചെയ്തത്.  അര്‍ബന്‍ ബാങ്ക് ഡയറക്ടറുമാണ് സുരേഷ്ബാബു.

അശ്ലീല വീഡിയോ അയയ്ക്കുന്നത് വനിത പ്രവര്‍ത്തക വിലക്കിയിട്ടും സുരേഷ് ബാബു ആവര്‍ത്തിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ ഏരിയാ കമ്മിറ്റിക്കു പരാതി നല്‍കി. പാര്‍ട്ടി നിയോഗിച്ച വനിതാ നേതാവ് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതി സംഭവം അന്വേഷിച്ച്, സുരേഷ് ബാബുവിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം