കേരളം

യോഗ ക്ലാസിന് വൈകിയ വിദ്യാര്‍ഥികളെ മര്‍ദിച്ചു; പ്രധാനാധ്യാപകനെതിരെ കേസ്‌

സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയില്‍ നെല്ലിക്കുഴി ഗവ ഹൈസ്‌കൂളിലെ പ്രധാനധ്യാപകനെതിരെ കേസ്. യോഗാ ക്ലാസില്‍ എത്താന്‍ വൈകിയത് ചോദ്യം ചെയ്ത് പ്രധാനധ്യാപകന്‍ മര്‍ദിച്ചതായാണ് പരാതി. കണ്ണൂര്‍ സ്വദേശി സി സുധാകരനെതിരെയാണ് പൊലീസ് കേസെടുത്തത്. 

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പതിമൂന്ന് വയസുള്ള മൂന്ന് വിദ്യാര്‍ഥികളാണ് പ്രധാനധ്യാപകനെതിരെ പരാതി നല്‍കിയത്. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പ്രധാനധ്യാപകനെതിരെ കേസുമായി മുന്‍പോട്ട് പോവാനുള്ള രക്ഷിതാക്കളുടെ തീരുമാനത്തിന് പിടിഎ പിന്തുണ നല്‍കി. 

ചൈല്‍ഡ് ലൈന്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ പ്രധാനധ്യാപകന്‍ മുങ്ങിയെന്നാണ് വിവരം. ഉത്തരവാദിത്വം ലംഘിച്ചതിനും, മര്‍ദിച്ചതിനുമാണ് കേസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി