കേരളം

അവള്‍ ജഡ്ജിയാകണമെന്ന് മോഹിച്ചു; പോയത് എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച്; ഷഹ്‌ലയുടെ ഉമ്മ

സമകാലിക മലയാളം ഡെസ്ക്


സുല്‍ത്താന്‍ ബത്തേരി: അകാലത്തില്‍ പൊലിഞ്ഞ മകളെ ഓര്‍ക്കുമ്പോള്‍ ഷഹ്‌ലയുടെ മാതാപിതാക്കള്‍ക്ക് കണ്ണീരൊഴിയുന്നില്ല. പഠിക്കാന്‍ മിടുക്കായിയിരുന്നു ഷഹ്‌ല. വലുതാകുമ്പോള്‍ ജഡ്ജിയാവണമെന്നായിരുന്നു ആഗ്രഹമെന്നും  ഷെഹ്‌ലയുടെ ഉമ്മ സജ്‌ന പറയുന്നു. മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുതെന്നും മെഡിക്കല്‍ കോളെജ് പോലുള്ള ചികിത്സാ സൗകര്യം എത്രയും വേഗം നാട്ടില്‍ ഉണ്ടാകണമെന്നും അഭിഭാഷക കൂടിയായ അവര്‍ ആവശ്യപ്പെടുന്നു.

മകളെ നഷ്ടമായി. ഇനി മറ്റാര്‍ക്കും ഈ ഗതി ഉണ്ടാവരുത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മകള്‍ക്ക് പാമ്പുകടിയേറ്റെന്നും ബത്തേരി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഉള്ളതെന്നും പറഞ്ഞാണ് ഭര്‍ത്താവ് അബ്ദുല്‍ അസീസ് വിളിച്ചത്. ഉമ്മ പേടിക്കണ്ട, ഒന്നുമില്ലെന്ന് അവളും പറഞ്ഞു. പക്ഷേ പിന്നീട് ശ്വാസതടസം ഉണ്ടാവുകയായിരുന്നു. കണ്ണടഞ്ഞ് പോകാതിരിക്കാന്‍ മകള്‍ പണിപ്പെട്ടുവെന്നും തന്റെ കൈകള്‍ കോര്‍ത്ത് പിടിച്ചാണ് മകള്‍ മരണത്തിലേക്ക് പോയതെന്നും സജ്‌ന വേദനയോടെ ഓര്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി