കേരളം

ശമ്പള വിതരണം വീണ്ടും മുടങ്ങി; ഒക്ടോബറിലെ ശമ്പളം കൊടുത്ത് തീര്‍ക്കാന്‍ വേണ്ടത് ഡിസംബര്‍ വരെയുള്ള കളക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വീണ്ടും തടസപ്പെട്ടു. ഫണ്ട് തികയാതെ വന്നതോടെയാണ് ശമ്പള വിതരണം തടസപ്പെട്ടത്. ഇനി 20 കോടിയോളം രൂപ ലഭിച്ചെങ്കിലെ വിതരണം പൂര്‍ത്തിയാകൂ. 

വെള്ളി, ശനി ദിവസങ്ങളിലായി ശമ്പള വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. നവംബര്‍ എട്ടിന് പകുതി ശമ്പളം കെഎസ്ആര്‍ടിസി വിതരണം ചെയ്തിരുന്നു. സര്‍ക്കാര്‍ നല്‍കിയ 15 കോടി രൂപയും, കളക്ഷനും ചേര്‍ത്തായിരുന്നു ഇത്. ബാക്കി ഈ മാസം 22 മുതല്‍ വിതരണം ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. 

22ന് ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനക്കല്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമാണ് ശമ്പളം വിതരണം ചെയ്തത്. ദിവസേനയുള്ള കളക്ഷന്‍ തുകയാണ് ഇതിന് ഉപയോഗിച്ചത്. എന്നാല്‍ പണം തീര്‍ന്നതോടെ 23ന് ആര്‍ക്കും ശമ്പളം വിതരണം ചെയ്തില്ല. ഒക്ടോബറിലെ ശമ്പളം കൊടുത്ത് തീര്‍ക്കാന്‍ ഡിസംബര്‍ ആദ്യവാരം വരെയുള്ള കളക്ഷന്‍ തുക വേണ്ടിവരുമെന്നാണ് കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം