കേരളം

തൊഴിൽ തേടി ബം​ഗാളിൽ നിന്നെത്തി; ഹൽവാ തൊഴിലാളിക്ക് 70 ലക്ഷത്തിന്റെ ഭാ​ഗ്യ മധുരം

സമകാലിക മലയാളം ഡെസ്ക്

കരുനാ​ഗപ്പള്ളി: പശ്ചിമ ബംഗാളില്‍ നിന്ന് തൊഴിൽ തേടിയെത്തിയ ആളെ ഭാഗ്യദേവത കടാക്ഷിച്ചു. പശ്ചിമ ബംഗാളിലെ നക്സല്‍ബാരി സ്വദേശിയായ ശുഭാ ബര്‍മനാണ് ഭാ​ഗ്യ ദേവതയുടെ കടാക്ഷം. ഹൽവ നിർമാണ തൊഴിലാളിയായ ശുഭാ ബർമനാണ് ഇത്തവണത്തെ പൗര്‍ണമി ലോട്ടറിയുടെ മധുരം.

കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു ഹല്‍വ നിര്‍മാണ യൂണിറ്റിലാണ് ശുഭാ ബർമൻ ജോലി ചെയ്യുന്നത്. കുടുംബ സമേതം ഒന്‍പതു മാസം മുൻപാണ് കേരളത്തിലെത്തിയത്. മിക്കപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഒടുവില്‍ പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം  ശുഭാ ബര്‍മനെ തേടിയെത്തി.

തൊഴിലുടമ ഇടപെട്ട് ശുഭാ ബര്‍മന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ച് ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു. നികുതി കഴിച്ച് 45 ലക്ഷത്തോളം രൂപ ശുഭാ ബര്‍മന് ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി