കേരളം

ബിന്ദു അമ്മിണിക്കെതിരെ മുളക് സ്‌പ്രേ; ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല കയറാനെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്‌പ്രേ പ്രയോഗിച്ച സംഭവത്തില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ ശ്രീനാഥിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കണ്ണൂര്‍ സ്വദേശിയായ ശ്രീനാഥിനെ സംഭവത്തിന് പിന്നാലെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ഐപിസി 326 ബി വകുപ്പാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ള വകുപ്പുകളും ചുമത്തണമെന്ന ആവശ്യവുമായി ബിന്ദുവിനെ അനുകൂലിക്കുന്നവര്‍ ലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

അതേസമയം കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ കൂടി ഈ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതിനിടെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നാമജപം നടത്തിയവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരെ ചുമത്തുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ എടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു