കേരളം

വന്നത് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തയച്ചിട്ട്; സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മടങ്ങാമെന്ന് തൃപ്തി ദേശായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയിലേക്ക് പുറപ്പെടുന്നത് വ്യക്തമാക്കി സര്‍ക്കാരിന് കത്തയച്ചിരുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയിലേക്ക് പുറപ്പെടുന്നെന്നും സംരക്ഷണം നല്‍കണം എന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും കത്തയച്ചിരുന്നു എന്നാണ് തൃപ്തി പറഞ്ഞത്. സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മടങ്ങാമെന്നും തൃപ്തി പറഞ്ഞു.

സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി സ്റ്റേ നല്‍കിയിട്ടില്ല. ഭരണഘടന ദിനത്തിലാണ് അവകാശം നേടിയെടുക്കാനായി ശബരിമലയിലെത്തിയിരിക്കുന്നത് എന്നും തൃപ്തി പറഞ്ഞു.

രാവിലെ 5.30ഓടെയാണ് തൃപ്തിയും സംഘവും നെടമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയത്. സംഘത്തില്‍ അഞ്ചുപേരാണുള്ളത്. കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മണിയും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇവര്‍ വിമാനത്താവളത്തില്‍ സംഘത്തിന് വേണ്ടി  കാത്തു നില്‍ക്കുകയായിരുന്നു.  നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്ക് പോയ സംഘം, സുരക്ഷ ആവശ്യപ്പെട്ടു. എന്നാല്‍ എസ്പി ഓഫീസുമായി ബന്ധപ്പെടാനാണ് സ്‌റ്റേഷന്‍ ഉദ്യോസ്ഥര്‍ അറിയിച്ചത്. പിന്നീട് കോട്ടയം റൂട്ടില്‍ ഇവര്‍ യാത്ര തിരിച്ചു എന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു