കേരളം

ശബരിമലയില്‍ വന്‍മരം വീണ് അപകടം; 12പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ശബരിമല: മരക്കൂട്ടത്തിനടുത്ത് വന്‍മരം വീണ് പന്ത്രണ്ട് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ രവി, പ്രേമന്‍. ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിറ്റാര്‍ സ്വദേശികളായ ശാന്ത, അനില്‍കുമാര്‍ എന്നിവരെ ചരല്‍മേട് ആശുപത്രിയിലും,തമിഴ്‌നാട് സ്വദേശി ശ്രീനുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആന്ധ്ര സ്വദേശികളായ നാഗേശ്വരറാവു, സതീശന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവര്‍ക്ക് സാരമായി പരിക്കുള്ളതായി അറിയുന്നു.

ചന്ദ്രാനന്ദന്‍ റോഡിലേക്കാണ് വലിയമരം പകുതിവച്ച് ഒടിഞ്ഞുവീണത്. ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. റോഡിലെ കൈവരികള്‍ കുറെഭാഗം തകര്‍ന്നു. പോലീസും അഗ്‌നാരക്ഷാസേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി