കേരളം

അരവണയില്‍ പല്ലിയെന്ന് വ്യാജ പ്രചാരണം; ഡിജിപിക്ക് ദേവസ്വം ബോര്‍ഡിന്റെ പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍നിന്ന് വാങ്ങിയ അരവണയില്‍ പല്ലിയെ കണ്ടെത്തിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുഗമമായ തീര്‍ഥാടനകാലം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ബോര്‍ഡ പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. 

അപ്പം-അരവണ വഴിപാടുകളെ അപകീര്‍ത്തിപ്പെടുത്താന്‍ അസത്യവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാണ്. ഉയര്‍ന്ന താപനിലയിലാണ് അപ്പം-അരവണ നിര്‍മാണം നടക്കുന്നത്. പല്ലി, പാറ്റ പോലെയുള്ള ജീവികള്‍ക്ക് പ്ലാന്റിനുള്ളില്‍ കടക്കാന്‍ കഴിയില്ല. നിര്‍മാണത്തിന്റെ എല്ലാ ഘട്ടത്തിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. വ്യാജവാര്‍ത്ത തയ്യാറാക്കിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)