കേരളം

ബിന്ദു അമ്മിണി വീണ്ടും ശബരിമലയിലേക്ക്; സുരക്ഷ തേടി പൊലീസിനെ സമീപിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല ദര്‍ശനം നടത്താന്‍ സുരക്ഷ തേടി വീണ്ടും കൊച്ചി കമ്മീഷണര്‍ ഓഫീസിനെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി. പൊലീസ് സുരക്ഷ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കും. 

പൊലീസ് സുരക്ഷ തരാത്തതിന് കാരണം രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ്. മുഖത്ത് അടിച്ചത് കുരുമുളക് സ്േ്രപ അല്ല, ചില്ലി പൗഡറിന്റെ മണമുള്ള കെമിക്കല്‍ സ്േ്രപ ആയിരുന്നു. അടിച്ച സമയത്ത് പ്രശ്‌നമുണ്ടായിരുന്നില്ല. പതിനഞ്ച് മിനിറ്റിന് ശേഷമാണ് പ്രശ്‌നങ്ങളുണ്ടായത്. സ്േ്രപ ചെയ്ത ആളെ ചൂണ്ടിക്കാട്ടിയിട്ട് പോലും പൊലീസ് ആദ്യം നടപടിയെടുത്തില്ലെന്നും ബിന്ദു പറഞ്ഞു. 

തൃപ്തി ദേശായിക്ക് ഒപ്പം ശബരിമലയില്‍ പോകാനായി കഴിഞ്ഞ ദിവസം ബിന്ദു കൊച്ചിയിലെത്തിയിരുന്നു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. മുഖത്ത് കുരുമുളുക് സസ്േ്രപ ചെയ്തു. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരുന്നു. പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ തൃപ്തി ദേശായിയും സംഘവും തിരിച്ചുപോയി. യുവതി പ്രവേശന വിധിക്ക് സ്റ്റേയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനാല്‍ സുരക്ഷ നല്‍കാന്‍ സാധിക്കില്ല എന്നായിരുന്നു പൊലീസിന്റെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം