കേരളം

മാനസിക പ്രയാസം നേരിടുന്നു; സ്ഥലംമാറ്റം ആവശ്യപ്പെട്ട് സർവജന സ്കൂളിലെ മുഴുവൻ അധ്യാപകരും

സമകാലിക മലയാളം ഡെസ്ക്

സുൽത്താൻ ബത്തേരി: ഷഹല ഷെറിനു പാമ്പുകടിയേറ്റ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ അധ്യാപകരും രേഖാമൂലം സ്ഥലംമാറ്റം ആവശ്യപ്പെട്ടു. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ അധ്യാപകരുമാണ് സ്ഥലം മാറ്റം ആവശ്യപ്പെട്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആവശ്യം അറിയിക്കുകയും പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കത്ത് നൽകുകയും ചെയ്തു.

മാനസികമായി ഏറെ പ്രയാസം നേരിടുന്നു എന്ന കാരണമാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 26 അധ്യാപകരും ഹയർ സെക്കൻഡറിയിൽ 10 അധ്യാപകരുമാണ് സ്ഥിര നിയമനത്തിൽ ഉള്ളത്. സസ്പെൻഷനിലായ മൂന്ന് അധ്യാപകർ ഒഴികെ ബാക്കിയെല്ലാവരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഷഹ്‌ല പാമ്പു കടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകർക്കു നേരെ വലിയ ആക്ഷേപങ്ങളും ആക്രമണശ്രമങ്ങളും ഉണ്ടായിരുന്നു.

അതിനിടെ, പ്രതി ചേർക്കപ്പെട്ട അധ്യാപകർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെകെ മോഹനൻ, അധ്യാപകൻ സിപി ഷജിൽ എന്നിവർ ഹൈക്കോടതിയിലും ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എകെ കരുണാകരൻ ജില്ലാ സെഷൻസ് കോടതിയിലുമാണ് അപേക്ഷ സമർപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍