കേരളം

സ്‌കൂളില്‍വെച്ച് പാമ്പുകടിയേറ്റെന്ന് സംശയം; വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്‌കൂളില്‍വെച്ച് പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലാക്കി. കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ തായങ്കര വീട്ടില്‍ ടി എ എബിനെയാണ് (15) എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇടപ്പള്ളി ഗവ. ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ എബിന്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച ഉച്ചയോടെ എബിന്റെ കയ്യില്‍ നീര് വന്നതുകണ്ട് സഹപാഠികള്‍ പരിശോധിച്ചപ്പോള്‍ രണ്ടുപാടുകള്‍ കണ്ടെത്തി.

കുട്ടികള്‍ വിവരമറിയിച്ചതിന് പിന്നാലെ അധ്യാപകര്‍ ഉടന്‍ എബിനെ ഇടപ്പള്ളി എംഎജെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. കുട്ടിക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും എങ്കിലും 24മണിക്കൂര്‍ നിരീക്,ണത്തിലായിരിക്കും എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്