കേരളം

പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യും; പിണറായി വ്യക്തിപരമായി ഒന്നും ആഗ്രഹിക്കുന്നില്ലെന്ന് ഗോകുലം ഗോപാലന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വളരെ നിസ്വാര്‍ത്ഥനായ വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യവസായി ഗോകുലം ഗോപാലന്‍. പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം എന്തും ചെയ്യുമെന്നും വ്യക്തിപരമായി ഒന്നും ആഗ്രഹിക്കുന്നയാളല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കുറച്ചു മൂകതയുണ്ടെങ്കിലും പണ്ട് പിണറായി വിജയന്‍ എല്ലാവരോടും വളരെ ഫ്രണ്ട്‌ലിയായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പിണറായി വിജയന്റെ ജൂനിയറായി പഠിച്ച കാലത്തെ കുറിച്ചും സമകാലിക ജീവിതത്തെ കുറിച്ചും ഗോകുലം ഗോപാലന്‍ തുറന്ന് പറഞ്ഞു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോകുലം ഗോപാലന്റെ പ്രതികരണം.


പിണറായി വിജയന്‍ അന്നേ നല്ല പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ഒരു നേതാവാകുമെന്ന് അന്നേ മനസ്സില്‍ തോന്നിയിരുന്നു. പിണറായി വിജയനോട് താന്‍ പറഞ്ഞ ഒരു കാര്യമുണ്ട്, ആത്മീയമായിട്ട് തന്റെ ആചാര്യന്‍ ചെങ്കോട്ടുകോണം സ്വാമിയാണെങ്കില്‍ രാഷ്ട്രീയത്തില്‍ അത് നിങ്ങളാണെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.

വളരെ നിസ്വാര്‍ത്ഥനായ വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം എന്തും ചെയ്യും. വ്യക്തിപരമായി ഒന്നും ആഗ്രഹിക്കുന്നയാളല്ല. പണ്ടേ അത് അങ്ങനെ ആയിരുന്നു. ഇന്നും പാര്‍ട്ടി മാത്രമേ അദ്ദേഹത്തിനുള്ളുവെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍