കേരളം

മദ്യ ലഹരിയില്‍ പൊലീസുകാരെ മര്‍ദ്ദിച്ചു; രണ്ട് പട്ടാളക്കാരടക്കം നാല് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മദ്യ ലഹരിയില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസില്‍ രണ്ട് പട്ടാളക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. തൊടുപുഴ ടൗണില്‍ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി പതിനൊന്നരയോടെ തൊടുപുഴ ടൗണിലെ ബാറിന് മുന്നില്‍ നാല് പേര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് പൊലീസിന് നേരെയും ആക്രമണമുണ്ടായത്. 

എസ്‌ഐ എംപി സാഗറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്. ഇവരെ പിടിച്ചു മാറ്റുന്നതിനിടെ സംഘം എസ്‌ഐ ഉള്‍പ്പെടെുള്ളവരെ മര്‍ദിക്കുകയായിരുന്നു. തൊടുപുഴ സ്വദേശികളായ പുത്തന്‍പുരയില്‍ കൃഷ്ണ കുമാര്‍, കാരക്കുന്നേല്‍ അരുണ്‍ ഷാജി, സഹോദരന്‍ അമല്‍ ഷാജി, തൊട്ടിപ്പറമ്പില്‍ വിഷ്ണു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇതില്‍ കൃഷ്ണകുമാര്‍ കരസേനയിലെ അസിസ്റ്റന്റ് നഴ്‌സും, അരുണ്‍ ഷാജി സാങ്കേതിക വിഭാഗത്തിലുള്ളയാളുമാണ്. ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന ഇവര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. എസ്‌ഐ എംപി സാഗര്‍, ഡ്രൈവര്‍ രോഹിത് എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരുക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. 

പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് സംഘത്തെ പിടികൂടിയത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആക്രമണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു