കേരളം

ക്ഷേത്രോത്സവത്തിനിടെ പരിചയപ്പെട്ടു; 16കാരിയെ വിവാഹിതന്‍ ഒരു വര്‍ഷം പീഡിപ്പിച്ചു; സുഹൃത്തുക്കളും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ സ്വദേശി സുജിത്ത് (25), പിതാവ് സുഗതന്‍ (67), ബന്ധുവായ ഷിജു (23) എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ സുജിത്തിനെ പെണ്‍കുട്ടിയുമായി  പോകാന്‍ സഹായിച്ചതാണ് സുഗതനും, ഷിജുവിനുമെതിരായ കുറ്റം. 

കഴിഞ്ഞ മാസം 29നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. അന്വേഷണത്തില്‍ സുജിത്തിനെയും പെണ്‍കുട്ടിയെയും കൊല്ലം ഓയൂരില്‍ ഉള്ള ബന്ധുവിന്റെ വീട്ടില്‍  നിന്നും കണ്ടെത്തി. സുഗതനെയും ഇവിടെ നിന്നു തന്നെയാണ് അറസ്റ്റ് ചെയ്തത്. ഷിജുവിനെ കായംകുളത്തു നിന്നും പിടികൂടി. 

ചോദ്യം ചെയ്യലില്‍ ആണ് പീഡന വിവരം പുറത്ത് അറിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പീഡനം നടന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി. പുല്ലുകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനു വന്നപ്പോഴാണ്  ഇവര്‍ പരിചയപ്പെട്ടത്.  സുജിത്ത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതികളെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത