കേരളം

ചരിത്രം തിരുത്തി; ഇന്ത്യന്‍ കോഫി ഹൗസില്‍ ഇനി രുചി വിളമ്പാന്‍ 'രാജ്ഞിമാരും'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചരിത്രം തിരുത്തി ഇന്ത്യന്‍ കോഫി ഹൗസില്‍ വെയിറ്റര്‍മാരായി സ്ത്രീകള്‍ ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിലെ കോഫി ഹൗസിലാണ് രണ്ടുപേരെ നിയമിച്ചത്. ഷീന, ശ്രീക്കുട്ടി എന്നിവരാണ് ജോലിയില്‍ പ്രവേശിച്ചത്. ആശ്രിത നിയമനം വഴിയാണ് ഇവര്‍ ജോലി നേടിയെടുത്തത്. കോഫി ഹൗസില്‍ വെയ്റ്റര്‍ തസ്തികയില്‍ ജോലിക്ക് കയറാന്‍ വലിയ നിയമപോരാട്ടം തന്നെ ഇവര്‍ക്ക് നടത്തേണ്ടിവന്നു. 

1958 ല്‍ കോഫി ഹൗസ് തുടങ്ങിയതുമുതല്‍ സ്ത്രീകളെ ഇവിടെ ജോലിക്കെടുത്തിരുന്നില്ല. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടിവരും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്ത്രീകളെ ഒഴിവാക്കിയിരുന്നത്. ആറുമാസത്തെ പരിശീലന കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ വെയ്റ്റര്‍മാര്‍ ഉപയോഗിക്കുന്ന തലപ്പാലും യൂണിഫോമും ഇവര്‍ക്കും ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു