കേരളം

ബ്ലോക്കില്‍ കുരുങ്ങി ടൊവിനോ; രക്ഷകനായി പൊലീസുകാരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:നടന്‍ ടൊവിനോ തോമസിനെ ഗതാഗതക്കുരുക്കില്‍നിന്ന് മോചിപ്പിച്ച് കേരള പൊലീസ്.  ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങില്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍ ടൊവിനോയെ ബൈക്കില്‍ എത്തിച്ചു.

ഒക്ടോബര്‍ ഒന്നിന് ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കിലാണ് ടൊവിനോയുടെ കാര്‍ അകപ്പെട്ടത്. ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളില്‍ മുഖ്യാതിഥിയായി എത്തേണ്ടതായിരുന്നു ടൊവിനോ . വൈകീട്ട് ആറിന് തുടങ്ങേണ്ട ഉദ്ഘാടനച്ചടങ്ങിനായി ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ടാതിഥികളും രണ്ടു മണിക്കൂറാണ് ടൊവിനോയ്ക്കായി കാത്തിരുന്നത്. ഈസമയമത്രയും ഗതാഗതക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയായിരുന്നു നടന്‍.

'ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നു...' എന്ന് ടൊവിനോ പൊലീസ് മേലധികാരിയെ വിളിച്ചറിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഹൈക്കോടതിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ് ഓഫീസര്‍ മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കേ നെടുമ്പളളി വീട്ടില്‍ സുനില്‍കുമാര്‍ ബൈക്കില്‍ ടൊവിനോയെ ഹൈക്കോടതിയിലെത്തിക്കുകയായിരുന്നു.

ഇതോടെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനത്തിനും സുനില്‍ അര്‍ഹനായി. ടൊവിനോയുടെ കടുത്ത ആരാധകനായ സുനില്‍കുമാര്‍ തന്റെ ഇഷ്ടതാരത്തിനൊടൊപ്പം യാത്ര ചെയ്യാന്‍ സാധിച്ചതിന്റെയും ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തതിന്റെയും സന്തോഷത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി