കേരളം

ഈ കേസില്‍ എന്താണ് നടന്നതെന്ന് നിങ്ങള്‍ക്കറിയില്ല, ഫ്‌ലാറ്റുകള്‍ ഒഴിയാന്‍ ഒരു മണിക്കൂര്‍ പോലും ഇനി അനുവദിക്കാനാവില്ല ; ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിയാന്‍ ഒരു മണിക്കൂര്‍ സമയം പോലും ഇനി അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. ഒഴിയാന്‍ ഒരാഴ്ച കൂടി സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലാറ്റ് ഉടമകള്‍ സമീപിച്ചപ്പോഴാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് നിലപാട് കര്‍ക്കശമാക്കിയത്. ഹര്‍ജി തള്ളിയ കോടതി, ഒരാഴ്ച പോയിട്ട്, ഒരു ദിവസമോ ഒരു മണിക്കൂറോ പോലും ഇനി നീട്ടിനല്‍കാനാവില്ലെന്ന് വ്യക്തമാക്കി. 

ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഇനി ഒരു ഹര്‍ജി പോലും കോടതി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി അന്തിമ വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് കോടതി ചേര്‍ന്നപ്പോള്‍ അഭിഭാഷകനായ മാത്യു നെടുമ്പാറ ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഒരു റിട്ട് ഹര്‍ജിയും ഇനി കേള്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയതാണെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു. പരമാവധി ക്ഷമിച്ചിരിക്കുകയാണ്. ഇനിയും ഇത്തരത്തില്‍ മുന്നോട്ടുപോകാനാവില്ല. ഈ കേസുമായി ബന്ധപ്പെട്ട് നടന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിഭാഷകനോട് പറഞ്ഞു. 

കോടതി ഉത്തരവ് അന്തിമമാണ്. നിയമം നിങ്ങള്‍ക്ക് അറിയില്ലേയെന്ന് കോടതി ചോദിച്ചു. കൂടുതല്‍ വാദിച്ചാല്‍ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി സൂചിപ്പിച്ചു. ഹര്‍ജിയുമായി മുന്നോട്ടുവന്നവരോടെല്ലാം കോടതിക്ക് പുറത്തേക്ക് പോകാനും ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. കോടതി ഫ്‌ലാറ്റ് ഉടമകള്‍ക്ക് ഒരു പോംവഴി പറഞ്ഞുകൊടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകയായ ലിലി തോമസ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഒരു പോംവഴിയും പറയാനില്ലെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും രവീന്ദ്ര ഭട്ടും വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി