കേരളം

കനത്തമഴ: ശനിയാഴ്ച ആറും ഞായറാഴ്ച നാലും ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിന് സാധ്യത; ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ച ആറു ജില്ലകളിലും ഞായറാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും ഞായറാഴ്ച വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് 10 മണിവരെയുളള സമയത്ത് ശക്തമായ ഇടിമിന്നലിനുളള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നലുകള്‍ അപകടകാരികള്‍ ആയതുകൊണ്ട് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം ഇന്ന് സംസ്ഥാനത്ത് ഒരിടത്തും യെല്ലോ അലര്‍ട്ട് ഇല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത