കേരളം

ഭാര്യ വെട്ടേറ്റ് മരിച്ചു; ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  ഭാര്യയെ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്തുള്ള വാടകവീട്ടിൽ തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പുന്നാംപറമ്പിൽ രാജന്റെ മകൾ രഞ്ജുഷ (23) ആണു വെട്ടേറ്റു കൊല്ലപ്പെട്ടത്.

ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. അൽപ സമയത്തിനു ശേഷം ഭർത്താവ് മണ്ണാർക്കാട് ചങ്ങലീരി താഴത്തെ പുരയ്ക്കൽ ചാമിയുടെ മകൻ സന്തോഷിനെ (33) വാടകവീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മുണ്ടനാംകുർശ്ശിയിൽ ആളൊഴിഞ്ഞ വളപ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ഉടൻ സന്തോഷ് ബൈക്കിൽ മുണ്ടനാംകുർശ്ശിയിൽ എത്തി തൂങ്ങി മരിച്ചതാകാമെന്നാണു പൊലീസ് നൽകുന്ന സൂചന. 

ഒരു വർഷമായി കാട്ടുകുളത്ത് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇവർ.  5 വർഷം മുൻപാണു വിവാഹം. കുട്ടികളില്ല. സന്തോഷിന്റെ രണ്ടാം വിവാഹമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ