കേരളം

ഹെല്‍മറ്റിന് പകരം ചരുവം;   യുവതിയുടെ സ്‌കൂട്ടര്‍ യാത്ര വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹെല്‍മെറ്റ് ഇല്ലാതെ യാത്രചെയ്യുന്നവരില്‍ നിന്ന് വന്‍ തുകയാണ് ഇപ്പോള്‍ പിഴയായി ഈടാക്കുന്നത്. ഇതിനെതിരെ വ്യാപകമായി ആക്ഷേപമാണ് ഉയരുന്നത്. ഹെല്‍മെറ്റിന് പകരം ചരുവം തലയില്‍ വെച്ചുപോകുന്ന യുവതിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ച. ഈ യുവതി പൊലീസിന്റെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണോ, സര്‍ക്കാര്‍ നടപടിയിലുള്ള പ്രതിഷേധമാണോ എന്നറിയില്ല. ഈ വീഡിയോക്ക് താഴെ ചിലര്‍ പങ്കുവെക്കുന്ന കുറിപ്പും രസകരമാണ്. 

സംഭവം എവിടെ വച്ച നടന്നതാണെന്നോ ആരാണെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ല. യുവതിയുടെ സ്‌കൂട്ടറിന് പിന്നില്‍ സഞ്ചരിച്ചവര്‍ പകര്‍ത്തിയ വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്.

ഹെല്‍മറ്റിന് പകരം ചരുവം വച്ച് സ്‌കൂട്ടര്‍ ഓടിക്കുന്ന ഒരു യുവതിയുടെ വീഡിയോ വാഹനത്തിനു പിന്നില്‍ സഞ്ചരിച്ച വ്യക്തിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കഴിഞ്ഞ ആഴ്ച പുറത്തുവിട്ട വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് കണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്