കേരളം

ബന്ദിപ്പൂര്‍ വനപാത പകല്‍ അടച്ചിടില്ല; പ്രചാരണങ്ങള്‍ തെറ്റെന്ന് കര്‍ണാടക സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ബെംഗലൂരു: ദേശീയപാത 766ലെ ബന്ദിപ്പൂര്‍ വനപാത പകല്‍ അടച്ചിടാന്‍ ഉദ്ദേശമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും കര്‍ണാടക വനംവകുപ്പ് വ്യക്തമാക്കി. യാത്രാനിരോധനത്തിന് എതിരെ വയനാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുകയും രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ സമരത്തിന് പിന്തുണയുമായി രംഗത്ത് വനരികയും ചെയ്ത പശ്ചാതലത്തിലാണ് കര്‍ണാടകയുടെ പ്രതികരണം വന്നിരിക്കുന്നത്. ബന്ദിപ്പൂര്‍ വനപാതയിലൂടെ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയാണ് യാത്രാനിരോധനം. യാത്രാനിരോധനം പകല്‍ സമയത്തേക്കും നീട്ടി പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനും നീക്കമുണ്ടെന്ന് പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു, 

നേരത്തെ, രാത്രിയാത്രാ നിരോധനം തുടരുമെന്ന് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ കോടതിവിധിക്ക് എതിരായി ഒന്നും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യാത്രാനിരോധനത്തിന് എതിരെയുള്ള നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് വയനാട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിച്ച് സുപ്രീംകോടതിയില്‍ നിയമപോരാട്ടം തുരടും. യാത്രാവിലക്ക് നീക്കാന്‍ ബത്തേരിയില്‍ നിരാഹാര സമരം നടത്തുന്നവരെ സന്ദര്‍ശിച്ചാണ് രാഹുല്‍ ഇത് വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി