കേരളം

ഉറങ്ങിക്കിടന്ന ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡൊഴിച്ചു; കുഞ്ഞിനും പരിക്ക്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പാലക്കാട് നഗരത്തിനു സമീപം ജൈനിമേട് നൂർജഹാനാസിൽ റാബിന്നീസയ്ക്കാണു (36) പൊള്ളലേറ്റത്. ഭർത്താവ് സഹാബുദീനെതിരെ ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

മുഖത്തും ദേഹത്തും 30 ശതമാനം പൊള്ളലേറ്റ വീട്ടമ്മയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീടു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പം കിടന്ന മകൾക്കും നേരിയ പൊള്ളലേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.കോയമ്പത്തൂരിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ഇയാൾ തമിഴ്നാട്ടിലേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചു. കുടുംബവഴക്കാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നു. മറ്റൊരു മുറിയിൽ കിടന്ന സഹാബുദീൻ ഭാര്യയുടെ മുറിയിലെത്തി മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസമയം ഇവരുടെ മകനും വീട്ടിലുണ്ടായിരുന്നു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്