കേരളം

മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികള്‍; വെള്ളിയാഴ്ച കൈമാറും; ഉപദേശകനായി ഗിന്നസ് റെക്കോര്‍ഡ് ഉടമ സര്‍വത്തേയും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികളെ തീരുമാനിച്ചു. എഡിഫൈസ് എന്‍ജിനീയറിങ്ങും വിജയ് സ്റ്റീല്‍സും ചേര്‍ന്നാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്.  

ഫ്‌ലാറ്റുകള്‍ വെള്ളിയാഴ്ച കമ്പനികള്‍ക്ക് കൈമാറും. പൊളിക്കല്‍ 90 ദിവസത്തിനുള്ളില്‍ തീര്‍ക്കും. അവശിഷ്ടങ്ങള്‍ മാറ്റാന്‍ 30 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. 

200ലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ള എന്‍ജിനിയര്‍ എസ്ബി സര്‍വത്തേ ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കൊച്ചിയില്‍ എത്തുന്നത്. ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയാണ് സര്‍വത്തേ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ