കേരളം

'ആനവണ്ടി മുത്താണ്', കുഴഞ്ഞുവീണ യാത്രക്കാരിയെയും കൊണ്ട് മിന്നലായി പാഞ്ഞത് കിലോമീറ്ററുകള്‍; ജീവന്‍ രക്ഷിച്ച കഥ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍, കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പാഞ്ഞത് കിലോമീറ്ററുകള്‍. കരുനാഗപ്പള്ളി പുതിയകാവ് മുതല്‍ കായംകുളം വരെ ആയിരുന്നു സാഹസിക യാത്ര. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച യാത്രക്കാരി സുഖം പ്രാപിച്ചുവരുന്നു.

ശിവഗിരിയില്‍ നിന്ന് കോട്ടയത്തിന് പുറപ്പെട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മിന്നലായത്. കരുനാഗപ്പളളി പിന്നിട്ടപ്പോള്‍  ശക്തിക്കുളങ്ങര സ്വദേശിനിയായ യാത്രക്കാരി കുഴഞ്ഞുവീണു.ഓച്ചിറ കാളകെട്ട് ഉത്സവമായതിനാല്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇടവഴിയിലൂടെ ഡ്രൈവര്‍ കെ എസ് ജയന്‍ വണ്ടി പായിച്ചു. 

അതിവേഗത്തില്‍ പോകുന്ന കെഎസ്ആര്‍ടിസി ബസ് കണ്ട് വഴിയാത്രക്കാര്‍ ഡ്രൈവറെ ചീത്തപറയുന്നുണ്ടായിരുന്നു. ഈ സമയം കണ്ടക്ടര്‍ സന്തോഷ് കുമാറും സഹയാത്രികരും യാത്രക്കാരിക്ക് പ്രഥമ ശ്രൂശ്രൂഷ നല്‍കി. ഒടുവില്‍ കായംകുളത്ത് എത്തിച്ച യാത്രക്കാരിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ബസ് റൂട്ട് മാറി പാഞ്ഞതോടെ, വഴിമധ്യ ഇറങ്ങേണ്ടവര്‍ അതെല്ലാം മാറ്റിവച്ചു യാത്രക്കാരിയെ രക്ഷിക്കാന്‍ സഹകരിച്ചതായി കണ്ടക്ടര്‍ സന്തോഷ് കുമാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി