കേരളം

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സസ്‌പെന്‍ഷന്‍; കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കണം; ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് സസ്‌പെന്റ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാറശാല കുറുങ്കുട്ടി ഡിപ്പോയിലെ എസ് പ്രശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സസ്‌പെന്‍ഷന്‍ നടപടി അനന്തമായി നീട്ടികൊണ്ടു പോകുന്നത് ചോദ്യം ചെയ്താണ് പ്രശാന്ത് ഹര്‍ജി സമര്‍പ്പിച്ചത്. സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മെയ് പത്തിന് ആനവണ്ടി എന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തി പെടുത്തി പോസ്റ്റിട്ടെന്നാരോപിച്ചായിരുന്നു കണ്ടക്ടറെ സസ്‌പെന്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി