കേരളം

കാസര്‍കോട് കാണാതായ യുവതിയെ കൊന്ന് പുഴയില്‍ താഴ്ത്തി ?; ചന്ദ്രഗിരിപ്പുഴയില്‍ തിരച്ചില്‍ ; ഭര്‍ത്താവ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കാസര്‍കോട് നിന്നും കാണാതായ യുവതിയെ കൊന്ന് പുഴയില്‍ കെട്ടിതാഴ്ത്തിയതായി സംശയം. ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിനോട് ചേര്‍ന്ന് യുവതിയെ കെട്ടിതാഴ്ത്തിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതേത്തുടര്‍ന്ന് പുഴയില്‍ പൊലീസ് തെരച്ചില്‍ നടത്തുകയാണ്. 

കഴിഞ്ഞമാസം മുതലാണ് ആലപ്പുഴ സ്വദേശി പ്രമീളയെ കാണാതായത്. കഴിഞ്ഞ മാസം 19 മുതല്‍ ഭാര്യയെ കാണാനില്ലെന്ന് വിദ്യാനഗര്‍ സ്വദേശി ഷെല്‍വില്‍ ജോണ്‍ പരാതി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പൊലീസ് ഷെല്‍വിനെ ചോദ്യം ചെയ്തിരുന്നു. 

യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചത്. ഇയാല്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. പൊലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്നാണ് പുഴയില്‍ പരിശോധന നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു